വാഴാനി സ്ലൂയിസ് ഷട്ടർ തുറക്കും
Saturday 14 March 2026 12:21 AM IST
വടക്കാഞ്ചേരി: വേനൽക്കാല കുടിവെള്ള വിതരണത്തിനും ഡാമിന്റെ പ്രൊഫൈൽ കർവ് ലെവൽ പാലിക്കുന്നതിനുമായി വാഴാനി ഡാം സ്ലൂയിസ് ഷട്ടർ തുറക്കുന്നു. 16 മുതൽ 25 വരെ ഇടതുകര മെയിൻ കനാൽ വഴി 10 ദിവസവും 26 മുതൽ 29 വരെ നാല് ദിവസം പുഴയിലേക്കുമാണ് വെള്ളം തുറന്നുവിടുകയെന്ന് ജില്ലാ ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. 62.48 മീറ്റർ സംഭരണശേഷിയുള്ള ഡാമിൽ നിലവിൽ 34 ശതമാനം വെള്ളം അവശേഷിക്കുന്നുണ്ട്. വെള്ളം ഒഴുക്കുമ്പോൾ വടക്കാഞ്ചേരി, കേച്ചേരി, മൂക്കൊല പുഴകളിലെ ജലനിരപ്പ് ഉയരാൻ സാദ്ധ്യതയുള്ളതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണം. പൊതുജനങ്ങളും കുട്ടികളും പുഴയിലോ, കനാലിലോ ഇറങ്ങുക, കുളിക്കുക, വസ്ത്രങ്ങൾ അലക്കുക തുടങ്ങിയവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായും അറിയിച്ചു.