റോഡുകൾ നാടിന് സമർപ്പിച്ചു

Saturday 14 March 2026 12:28 AM IST

തൃശൂർ: നടത്തറ പഞ്ചായത്തിലെ രണ്ട് റോഡുകളുടെ ഉദ്ഘാടനം മന്ത്രി അഡ്വ. കെ.രാജൻ നിർവഹിച്ചു. 20ാം വാർഡിൽ നിർമ്മിച്ച ലൗഷോർ റോഡ്, നാലാം വാർഡിൽ നിർമിച്ച കൈപ്പിള്ളി ഗാർഡൻസ് റോഡ് എന്നിവയാണ് നാടിന് സമർപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് സി.ജോബി ജോസ് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് മുഖ്യാതിഥിയായി.

റവന്യൂ മന്ത്രിയും എം.എൽ.എയുമായ കെ.രാജന്റെ പ്രത്യേക ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് രണ്ട് റോഡുകളും നിർമ്മിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന ഷാജു, സജിത ജനാർദ്ദനൻ, പി.കെ.അഭിലാഷ്, സി.വി.സുരേഷ്, ബിന്നി വർഗീസ്, ടി.അഖിൽ, മോനിഷ പ്രതീഷ്, ജിയ ഗിഫ്റ്റൺ, അഡ്വ. പി.ആർ.രജിത്ത് തുടങ്ങിയവർ പങ്കെടുത്തു.