കർഷകർക്ക് ബോധവത്കരണം

Saturday 14 March 2026 12:34 AM IST

മണ്ണുത്തി: കോളേജ് ഒഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസസിന്റെ നേതൃത്വത്തിൽ വേലൂർ പഞ്ചായത്തിന്റെയും സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെയും സഹകരണത്തോടെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട കർഷകർക്കായി ബോധവത്കരണ ക്ലാസ് നടത്തി. ഐ.സി.എ.ആർ ആൾ ഇന്ത്യ നെറ്റ്‌വർക്ക് പ്രോഗ്രാം ഓൺ വൺ ഹെൽത്ത് അപ്രോച്ച് ടു സൂണോട്ടിക് ഡിസീസ്, എസ്.സി.എസ്.പി പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു പരിപാടി. പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നിധീഷ് ചന്ദ്രൻ അദ്ധ്യക്ഷനായി. അസോസിയേറ്റ് പ്രൊഫ. ഡോ. ദീപ ജോളി, വെറ്ററിനറി സർജൻ ഡോ. സ്വാതികൃഷ്ണ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. വി.എം.ഹാരിസ് എന്നിവർ സംസാരിച്ചു.