വാട്ടർ കിയോസ്ക് ഉദ്ഘാടനം
Saturday 14 March 2026 12:37 AM IST
ദേശമംഗലം: ദേശമംഗലം പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച വാട്ടർ കിയോസ്‌കിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.സി.സന്ധ്യ നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ.എം.സലീം അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ പി.എസ്.ലക്ഷ്മണൻ, എം.മഞ്ജുള, എം.എസ്.ബീന ഗോപൻ എന്നിവർ സംസാരിച്ചു. ശിഹാബ് വറവട്ടൂർ, ജയലക്ഷ്മി ടീച്ചർ, ചലിത കൃഷ്ണപ്രസാദ്, എം.ബി.ഹരിദാസ്, ഫർസാന ഷെബി, ഷെഹീർ ദേശമംഗലം, മഹേഷ് വെളുത്തേടത്ത്, കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി ജനറൽ സെക്രട്ടറി മുസ്തഫ തലശ്ശേരി, ആസൂത്രണ സമിതി ചെർമാൻ പി.എം.അബ്ദുൾ സലാം മാസ്റ്റർ, സി.കെ.ബാലൻ മാസ്റ്റർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.