വിജയികളെ അനുമോദിച്ചു

Saturday 14 March 2026 12:40 AM IST
ജില്ലയിലെ സിവിൽ സർവീസ് പരീക്ഷയിൽ വിജയം നേടിയവരെ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അനുമോദിക്കുന്നു.

തൃശൂർ: സിവിൽ സർവീസ് പരീക്ഷയിൽ ജില്ലയിൽ ഉന്നതവിജയം നേടിയവരെ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അനുമോദിച്ചു. വിഷ്ണുപ്രിയ, വി.സി.ശ്രീലക്ഷ്മി, അരവിന്ദ് ഈശ്വരൻകുട്ടി എന്നിവരെയാണ് കളക്ടർ ഉപഹാരം നൽകി അനുമോദിച്ചത്. കളക്ടറുടെ ചേംബറിലെത്തിയ മൂന്നുപേരെയും കളക്ടറും എ.ഡി.എം ആർ.മനോജും ചേർന്ന് സ്വീകരിച്ചു. വിജയത്തിലേക്കെത്തുന്നതിനായി നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ചും പരിശീലന രീതികളെക്കുറിച്ചുമുള്ള അനുഭവങ്ങളും തൃശൂരിന്റെ വികസനത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും അവർ കളക്ടറുമായി പങ്കുവച്ചു. വി.സി.ശ്രീലക്ഷ്മി 133ാം റാങ്കും വിഷ്ണുപ്രിയ 149ാം റാങ്കും അരവിന്ദ് ഈശ്വരൻകുട്ടി 248ാം റാങ്കും നേടിയിരുന്നു.