വൃക്കരോഗികളുടെ എണ്ണം കൂടുന്നതായി ഡോക്ടർമാർ
Saturday 14 March 2026 12:57 AM IST
കോട്ടയം: സംസ്ഥാനത്തു വൃക്കരോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്നതായും നൂറിൽ പത്തിലധികം പേർ രോഗബാധിതരാണെന്നും കോട്ടയം മെഡിക്കൽ കോളജ് ഡിപ്പാർട്ട്മെന്റ് ഓഫ് നെഫ്രോളജി വിഭാഗം ഡോക്ടർമാർ പത്രസമ്മേളനത്തിൽ പറഞ്ഞു. ആലപ്പുഴ, ഇടുക്കി ജില്ലകളിലെ ചിലപ്രദേശങ്ങളിൽ രോഗബാധിതരുടെ എണ്ണം കൂടുതലാണെന്നും അത് പഠനവിധേയമാക്കുകയാണെന്നും ഡോക്ടർമാർ പറഞ്ഞു. ലോക വൃക്കദിനത്തോടനുബന്ധിച്ച് മെഡിക്കൽ കോളജിലെ എല്ലാ ഉദ്യോഗസ്ഥർക്കുമായി സൗജന്യ വൃക്കരോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. ഡോ. എ.ടി. രാജീവൻ ഉദ്ഘാടനം ചെയ്തു. അതിഥി തൊഴിലാളികൾക്ക് നടത്തിയ സൗജന്യ വൃക്കരോഗ നിർണയ ക്യാമ്പ് പ്രിൻസിപ്പൽ ഡോ. വർഗീസ് പുന്നൂസ് ഉദ്ഘാടനം ചെയ്തു. നെഫ്രോളജി വിഭാഗം മേധാവി ഡോ. ഇ.കെ. ജയകുമാർ, ഡോ. സജീവ് കുമാർ, ഡോ. ഉണ്ണികൃഷ്ണൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.