അമൃതകിരണം വർത്തമാന നിമിഷം അമൂല്യമാണ്

Sunday 15 March 2026 12:47 AM IST

വ​ള​രെ​ ​നാ​ളു​ക​ളാ​യി​ ​കാ​ത്തി​രു​ന്ന​ ​ജോ​ലി​യ്ക്കു​ള്ള​ ​ഇ​ന്റ​ർ​വ്യൂ​വി​ന് ​പ​ങ്കെ​ടു​ക്കാ​നു​ള്ള​ ​ക​ത്ത് ​ഒ​രാ​ൾ​ക്ക് ​കി​ട്ടി.​ ​ഇ​ന്റ​ർ​വ്യൂ​ ​ന​ട​ക്കു​ന്ന​ ​ന​ഗ​ര​ത്തി​ലെ​ത്തു​ന്ന​തി​നാ​യി​ ​ഒ​രി​ട​ത്ത് ​വി​മാ​നം​ ​മാ​റി​ ​യാ​ത്ര​ചെ​യ്യ​ണ​മാ​യി​രു​ന്നു.​ ​ആ​ദ്യ​ത്തെ​ ​വി​മാ​ന​ത്തി​ൽ​ ​നി​ന്ന് ​ഇ​റ​ങ്ങി​യ​ശേ​ഷം​ ​അ​ടു​ത്ത​ ​വി​മാ​നം​ ​പു​റ​പ്പെ​ടാ​ൻ​ ​അ​ര​ ​മ​ണി​ക്കൂ​ർ​ ​സ​മ​യ​മു​ണ്ടാ​യി​രു​ന്നു.​ ​അ​തി​നു​ള്ളി​ൽ​ ​അ​യാ​ൾ​ ​വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ ​ഒ​രു​ ​ഹോ​ട്ട​ലി​ൽ​ ​നി​ന്ന് ​ല​ഘു​ഭ​ക്ഷ​ണം​ ​ക​ഴി​ച്ചു.​ ​ബി​ൽ​ ​തു​ക​ 500​ ​രൂ​പ​യാ​യി​രു​ന്നു.​ ​ഇ​തു​ ​ക​ണ്ട് ​അ​യാ​ൾ​ ​കാ​ഷ്യ​റോ​ട് ​ചോ​ദി​ച്ചു.​ ​'​ഹേ,​ ​ഇ​ത് ​വ​ള​രെ​ ​കൂ​ടു​ത​ലാ​ണ​ല്ലോ.​ ​ഞാ​ൻ​ ​അ​ത്ര​യ്‌​ക്കൊ​ന്നും​ ​ക​ഴി​ച്ചി​ല്ല​ല്ലോ.​"​ ​അ​യാ​ളു​ടെ​ ​ദേ​ഷ്യം​ ​ക​ണ്ട​പ്പോ​ൾ​ ​കാ​ഷ്യ​ർ​ 100​ ​രൂ​പ​ ​കു​റ​ച്ചു.​ 300​ ​രൂ​പ​യി​ൽ​ക്കൂ​ടു​ത​ൽ​ ​ഈ​ടാ​ക്ക​രു​ത് ​എ​ന്ന് ​അ​യാ​ൾ​ ​നി​ർ​ബ​ന്ധം​ ​പി​ടി​ച്ചു.​ ​അ​വ​സാ​നം​ ​നി​വൃ​ത്തി​യി​ല്ലാ​തെ​ ​കാ​ഷ്യ​ർ​ ​സ​മ്മ​തി​ച്ചു.​ ​ത​ർ​ക്കി​ച്ച് ​ജ​യി​ച്ച​തി​ന്റെ​ ​അ​ഹ​ങ്കാ​ര​ത്തോ​ടെ,​ ​പു​ഞ്ചി​രി​ച്ചു​കൊ​ണ്ട് ​അ​യാ​ൾ​ ​ഗേ​റ്റി​ലേ​ക്കു​ ​ന​ട​ന്നു.​ ​അ​വി​ടെ​ ​എ​ത്തി​യ​പ്പോ​ൾ​ ​ത​നി​ക്ക് ​യാ​ത്ര​ ​ചെ​യ്യ​ണ​മാ​യി​രു​ന്ന​ ​വി​മാ​നം​ ​പ​റ​ന്നു​യ​രു​ന്ന​താ​ണ് ​അ​യാ​ൾ​ ​ക​ണ്ട​ത്. ല​ക്ഷ്യം​ ​മ​റ​ന്ന് ​നി​സ്സാ​ര​ ​ലാ​ഭ​ത്തി​നു​വേ​ണ്ടി​ ​വി​ല​പേ​ശി​ ​നി​ന്ന​തു​കാ​ര​ണം​ ​വ​ർ​ഷ​ങ്ങ​ളു​ടെ​ ​കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ​ ​വ​ന്നു​ചേ​ർ​ന്ന​ ​സു​വ​ർ​ണാ​വ​സ​രം​ ​അ​യാ​ൾ​ക്ക് ​കൈ​വി​ട്ടു​പോ​യി.​ ​സ​മ​യ​ത്തി​ന്റെ​ ​വി​ല​ ​പ​ല​ർ​ക്കും​ ​അ​റി​യി​ല്ല.​ ​ജീ​വി​ത​ത്തി​ലെ​ ​വി​ല​പ്പെ​ട്ട​ ​ബാ​ല്യ​വും​ ​കൗ​മാ​ര​വും​ ​ഒ​ക്കെ​ ​പാ​ഴാ​ക്കി​ ​ക​ഴി​ഞ്ഞ​ ​ശേ​ഷം​ ​ആ​യി​രി​ക്കും​ ​പ​ല​രും​ ​ന​ഷ്ട​പ്പെ​ട്ട സ​മ​യ​ത്തി​ന്റെ​ ​മൂ​ല്യം​ ​തി​രി​ച്ച​റി​യു​ന്ന​ത്.​ ​അ​പ്പോ​ഴേ​ക്കും​ ​തീ​രെ​ ​വൈ​കി​ ​പോ​യി​രി​ക്കും.​ ​സ​മ​യ​ത്തി​ന്റെ​ ​മൂ​ല്യം​ ​ശ​രി​യാ​യി​ ​മ​ന​സ്സി​ലാ​ക്കി​യാ​ൽ​ ​ന​മ്മ​ൾ​ ​ഓ​രോ​ ​നി​മി​ഷ​വും​ ​അ​മൂ​ല്യ​നി​ധി​ ​പോ​ലെ​ ​സൂ​ക്ഷി​ച്ചു​ ​ചെ​ല​വ​ഴി​ക്കും. വി​ശ്വ​വി​ജ​യി​യാ​യ​ ​അ​ല​ക്സാ​ണ്ട​ർ​ ​ച​ക്ര​വ​ർ​ത്തി​ ​സ​മ​യ​ത്തി​ന്റെ​ ​മൂ​ല്യ​ത്തി​നെ​ക്കു​റി​ച്ച് ​ബോ​ധ​വാ​നാ​യ​ത് ​മ​ര​ണ​ശ​യ്യ​യി​ൽ​വെ​ച്ചാ​ണ്.​ ​ഏ​തു​ ​നി​മി​ഷ​വും​ ​മ​ര​ണം​ ​ത​ന്നെ​ ​കീ​ഴ​ട​ക്കു​മെ​ന്ന് ​തി​രി​ച്ച​റി​ഞ്ഞ​ ​അ​ദ്ദേ​ഹം​ ​ത​നി​ക്കു​ ​ചു​റ്റു​മു​ള്ള​വ​രോ​ടു​ ​പ​റ​ഞ്ഞു,​ ​'​എ​നി​ക്ക് ​ഒ​രു​ ​ശ്വാ​സ​മെ​ങ്കി​ലും​ ​ക​ട​മാ​യി​ ​ന​ല്കാ​ൻ​ ​ആ​രെ​ങ്കി​ലും​ ​ത​യ്യാ​റു​ള്ള​പ​ക്ഷം,​ ​എ​ന്റെ​ ​രാ​ജ്യ​ത്തി​ന്റെ​ ​പാ​തി​ ​അ​യാ​ൾ​ക്കു​ ​ന​ല്കാ​ൻ​ ​ഞാ​ൻ​ ​ത​യ്യാ​റാ​ണ്.​"​ ​ആ​രും​ ​ഒ​ന്നും​ ​മി​ണ്ടാ​തി​രു​ന്ന​പ്പോ​ൾ​ ​അ​ദ്ദേ​ഹം​ ​വീ​ണ്ടും​ ​പ​റ​ഞ്ഞു.​ ​'​ ​രാ​ജ്യ​ങ്ങ​ളും​ ​സ​മ്പ​ത്തും​ ​വെ​ട്ടി​പ്പി​ടി​ക്കാ​നാ​യി​ ​ഞാ​ൻ​ ​വി​ല​യേ​റി​യ​ ​സ​മ​യ​വും​ ​ആ​രോ​ഗ്യ​വും​ ​പാ​ഴാ​ക്കി.​ ​എ​ന്നാ​ൽ​ ​എ​ന്റെ​ ​സ​ക​ല​ ​സ്വ​ത്തും​ ​ചെ​ല​വ​ഴി​ച്ചാ​ലും​ ​മ​ര​ണ​ത്തെ​ ​ഒ​രു​ ​നി​മി​ഷ​ത്തേ​യ്ക്ക് ​മാ​റ്റി​വെ​യ്ക്കാ​ൻ​ ​ക​ഴി​യി​ല്ല​ ​എ​ന്ന് ​ഇ​പ്പോ​ൾ​ ​ഞാ​ൻ​ ​തി​രി​ച്ച​റി​യു​ന്നു." സ​മ​യം​ ​അ​നു​കൂ​ല​മ​ല്ലെ​ന്ന് ​പ​ല​രും​ ​പ​രാ​തി​ ​പ​റ​യാ​റു​ണ്ട്.​ ​സ​മ​യം​ ​എ​പ്പോ​ഴും​ ​അ​നു​കൂ​ലം​ ​ത​ന്നെ​യാ​ണ്.​ ​ന​മ്മ​ൾ​ ​സ​മ​യ​ത്തോ​ട് ​അ​നു​കൂ​ലി​ക്കു​ന്നി​ല്ല​ ​എ​ന്നേ​യു​ള്ളൂ.​ ​അ​നു​കൂ​ല​വും​ ​പ്ര​തി​കൂ​ല​വും​ ​ന​മ്മി​ൽ​ത്ത​ന്നെ​യാ​ണ്.​ ​അ​ത​റി​യാ​തെ​യാ​ണ് ​മ​നു​ഷ്യ​ൻ​ ​സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക് ​അ​ടി​മ​പ്പെ​ടു​ന്ന​ത്.​ ​ന​ല്ല​കാ​ലം​ ​വ​ര​ട്ടെ​ ​എ​ന്നു​ ​പ​റ​ഞ്ഞി​രു​ന്നാ​ൽ​ ​ന​ല്ല​തു​ ​പ​ല​തും​ ​കൈ​വി​ട്ടു​പോ​കും.​ ​ന​ല്ല​ ​കാ​ര്യ​ത്തി​നു​ ​നേ​രം​ ​നോ​ക്കി​യി​രി​ക്ക​രു​ത്.​ ​ന​ല്ല​താ​ണെ​ങ്കി​ൽ​ ​അ​തു​ട​നെ​ ​ചെ​യ്യ​ണം.​ ​അ​ന്ന​ന്ന് ​ചെ​യ്യേ​ണ്ട​ത് ​അ​ന്ന​ന്ന് ​ചെ​യ്യു​ന്ന​വ​രി​ൽ​ ​അ​ധി​കം​ ​പേ​രും​ ​ജീ​വി​ത​ത്തി​ൽ​ ​ഉ​യ​ര​ങ്ങ​ളി​ൽ​ ​പ്രാ​പി​ക്കു​ന്നു​ ​എ​ന്ന​ത് ​ഒ​രു​ ​ച​രി​ത്ര​ ​സ​ത്യ​മാ​ണ്.​ ​സ​മ​യ​മാ​ണ് ​മ​നു​ഷ്യ​ന്റെ​ ​ഏ​റ്റ​വും​ ​വി​ല​യേ​റി​യ​ ​സ്വ​ത്ത്.​ ​കോ​ടി​ ​രൂ​പ​ ​ന​ഷ്ട​മാ​യാ​ലും​ ​അ​ത് ​വീ​ണ്ടെ​ടു​ക്കാ​ൻ​ ​ക​ഴി​ഞ്ഞെ​ന്നി​രി​ക്കാം.​ ​എ​ന്നാ​ൽ​ ​ന​ഷ്ട​മാ​യ​ ​സ​മ​യം​ ​ഒ​രി​ക്ക​ലും​ ​തി​രി​ച്ചു​ ​കി​ട്ടി​ല്ല.​ ​അ​തി​നാ​ൽ​ ​ന​മ്മ​ൾ​ ​ജാ​ഗ്ര​ത​യോ​ടെ​ ​വ​ർ​ത്ത​മാ​ന​കാ​ല​ത്തി​ലെ​ ​ഓ​രോ​ ​നി​മി​ഷ​വും​ ​ചെ​ല​വ​ഴി​ക്ക​ണം.