ടി.വി കുഞ്ഞികൃഷ്ണൻ
ചെറുവത്തൂർ: എ.ഐ.വൈ.എഫ് മുൻ കാസർകോട് ജില്ലാ സെക്രട്ടറിയും സി.പി.ഐ നീലേശ്വരം മണ്ഡലം സെക്രട്ടറിയുമായിരുന്ന കയ്യൂർ മുഴക്കോത്തെ ടി.വി കുഞ്ഞികൃഷ്ണൻ (61) നിര്യാതനായി. തൊണ്ണൂറുകളിൽ ഉദ്യോഗസ്ഥ തലത്തിലെ അഴിമതിക്കെതിരെ ജില്ലയിൽ സംഘടിപ്പിച്ച ജനകീയ ജാഗ്രതാ ക്യാമ്പയിന്റെ സംഘാടകരിൽ പ്രധാനിയായിരുന്നു. സി.പി.ഐ കാസർകോട് ജില്ലാ കൗൺസിൽ അംഗം, എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം, ബാലവേദി ജില്ലാ രക്ഷാധികാരി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. മുഴക്കോം സി കുഞ്ഞിക്കോരൻ വായനശാല ഗ്രന്ഥാലയം സ്ഥാപകരിൽ ഒരാളും നിരവധി വർഷക്കാലം ഭാരവാഹിയുമായിരുന്നു. എ.ഐ.വൈ.എഫിന്റെ നേതൃത്വത്തിൽ നടത്തിയ വൈദ്യുതി സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. പരേതനായ ടി.വി കുഞ്ഞിരാമന്റെയും പി. സുശീലയുടെയും മകനാണ്. ഭാര്യ: എ.വി രമണി (മുൻ കയ്യൂർ-ചീമേനി ഗ്രാമ പഞ്ചായത്ത് അംഗം). മക്കൾ: രമ്യാ കൃഷ്ണൻ (അദ്ധ്യാപിക, ജി.എച്ച്.എസ്.എസ്, മാലോത്ത് കസബ), രേഷ്മ കൃഷ്ണൻ (അയർലന്റ്). മരുമക്കൾ: എബികുമാർ കെ.കെ നർക്കിലക്കാട് (ഡ്രൈവർ, കെ.എസ്.ആർ.ടി.സി, കാസർകോട്), രതീഷ് മാവുങ്കാൽ (അയർലന്റ്). സഹോദരങ്ങൾ: ശശിധരൻ (റിട്ട. ടെറിട്ടോറിയൽ ആർമി, കണ്ണൂർ), പുരുഷോത്തമൻ (ഡിഫൻസ് സെക്യൂരിറ്റി കോർ, കണ്ണൂർ), ലത (കളിങ്ങോത്ത്, പാലക്കുന്ന്), മിനി (കുണ്ടം).