പാറയ്ക്കൽ ഗവ . യു.പി.എസ് വാർഷികാഘോഷം
Sunday 15 March 2026 1:10 AM IST
വെഞ്ഞാറമൂട് :പാറയ്ക്കൽ ഗവ.യു.പി.എസ് വാർഷികാഘോഷവും ഹൈടെക്ക് ക്ലാസ്മുറികളുടെ നിർമ്മാണോദ്ഘാടനവും മന്ത്രി അഡ്വ.ജി.ആർ.അനിൽ ഓൺലൈനായി നിർവഹിച്ചു.മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തകുമാരി അദ്ധ്യക്ഷയായ ചടങ്ങിൽ സീരിയൽ, കോമഡി താരം ഡോ.മണിക്കുട്ടൻ,കെ.എസ്.ഗീത രംഗ പ്രഭാത് എന്നിവർ മുഖ്യാതിഥികളായി.പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നസീജാ ബീവി, ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദുപിള്ള, പഞ്ചായത്തംഗങ്ങളായ ജ്യോതികുമാർ,സദാശിവൻനായർ,പി.ടി എ,എസ്.എം.സി ഭാരവാഹികളായ സുധീഷ്,സന്തോഷ് പാറയ്ക്കൽ,ശ്രീജ,ഹെഡ്മിസ്ട്രസ് മഞ്ജു.പി.വി,സൗമ്യചന്ദ്രൻ എന്നിവർ സംസാരിച്ചു.