തുമ്പൂർ മൂഴി ഉദ്ഘാടനം

Sunday 15 March 2026 1:13 AM IST

പാലോട്: നന്ദിയോട് മാർക്കറ്റ് ജംഗ്ഷനിൽ ചന്തയ്ക്ക് അകത്തായി സ്ഥാപിച്ച നന്ദിയോട് ഗ്രാമപഞ്ചായത്തിന്റെ ജൈവ മാലിന്യ സംസ്കരണ ഉപാധിയായ തുമ്പൂർ മൂഴി നന്ദിയോട് ടൗൺ വാർഡ് മെമ്പർ സിനോജ് ലീല ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന ബാബു,ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.എസ്.ജീവകുമാർ,സി.സിഗ്നി,അനസ് ഖാൻ,പി. ബിന്ദു,പുഷ്പകുമാരി എന്നിവർ പങ്കെടുത്തു