വീട്ടിൽ കറ്റാർവാഴ ഉണ്ടോ? നരച്ചമുടി മിനിട്ടുകൾക്കുള്ളിൽ കട്ട കറുപ്പാക്കാം, ഇങ്ങനെ ചെയ്തു നോക്കൂ

Saturday 14 March 2026 9:30 PM IST

നരച്ച മുടിയ്ക്ക് പരിഹാരമായി ഇന്ന് മാർക്കറ്റിൽ നിരവധി കെമിക്കൽ ഡെെകൾ ലഭ്യമാണ്. എന്നാൽ ഇത്തരം കെമിക്കൽ ഡെെകൾ ഉപയോഗിക്കുന്നത് കാലക്രമേണ മുടിയ്ക്ക് ദോഷം ചെയ്യുന്നു. എപ്പോഴും നര മാറ്റാനും മുടിക്ക് സംരക്ഷണം ഉറപ്പാക്കാനും പ്രകൃതിദത്ത വഴികൾ സ്വീകരിക്കുന്നതാണ് നല്ലത്. വീട്ടിൽ തന്നെ നര അകറ്റാൻ ഒരു കൂട്ട് പരീക്ഷിച്ചാലോ? ബോളിവുഡ് കൊമേഡിയന്മാരിൽ ഒരാളായ ഭാരതി സിംഗാണ് അടുത്തിടെ ഈ കൂട്ട് ആരാധകർക്കായി പങ്കുവച്ചത്.

ആവശ്യമായ സാധനങ്ങൾ

  1. മെെലാഞ്ചിപ്പൊടി
  2. കറ്റാർവാഴ
  3. മുട്ടയുടെ വെള്ള
  4. ചായപ്പൊടി

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു ഇരുമ്പ് ചീനച്ചട്ടി എടുക്കുക. ഇതിലേക്ക് ചായപ്പൊടിയിട്ട് തിളപ്പിച്ച വെള്ളം ഇതിലേക്ക് ഒഴിച്ചശേഷം മെെലാഞ്ചിപ്പൊടി ഇടുക. ഇനി ഇതിലേക്ക് കറ്റാർവാഴ ജെല്ലും ഒരു മുട്ടയുടെ വെള്ളയും ചേർക്കും. ശേഷം എല്ലാം ഒരു പേസ്റ്റ് രൂപത്തിലാക്കുക. ഇനി ഈ മിശ്രിതം ഒരു രാത്രി മുഴുവൻ ഇരുമ്പ് ചീനച്ചട്ടിയിൽ സൂക്ഷിക്കണം. രാവിലെ ഇത് തലയിൽ തേച്ച് കുറച്ചുനേരം വച്ചശേഷം ഷാംപൂ ഉപയോഗിച്ച് കഴുകികളയാം.

ഇത് മുടിയുടെ സ്വാഭാവിക നിറം തിരികെ ലഭിക്കാൻ സഹായിക്കുന്നു. മുടികൊഴിച്ചിൽ കുറയ്ക്കാനും നര അകറ്റാനും മെെലാഞ്ചിപ്പൊടി സഹായിക്കുന്നു. കൂടാതെ ഇതൊരു പ്രകൃതിദത്ത കണ്ടീഷണറായി പ്രവർത്തിക്കുന്നു. ഇത് മുടി മൃദുവാക്കാനും തിളക്കമുള്ളതാക്കാനും സഹായിക്കും. മുട്ടയുടെ വെള്ള മുടിക്ക് കരുത്ത് നൽകും. മുടികൊഴിച്ചിൽ കുറയ്ക്കാനും താരൻ അകറ്റാനും കറ്റാർവാഴ വളരെ നല്ലതാണ്.