കോടിയേരി സ്‌ക്വയർ പ്രവൃത്തി ഉദ്ഘാടനം
Saturday 14 March 2026 10:02 PM IST
തലശ്ശേരി :കോടിയേരി ബാലകൃഷ്ണന്റെ ജന്മനാട്ടിൽ കോടിയേരി സ്‌ക്വയറിന്റെ പ്രവൃത്തി ഉദ്ഘാടനം നിയമസഭ സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ നിർവഹിച്ചു. 99 ലക്ഷം രൂപ വിനിയോഗിച്ചാണ് കോടിയേരി സ്‌ക്വയർ നിർമ്മിക്കുന്നത്. പോർട്രെയിറ്റ് വാൾ, റെയിൻ ഷെൽട്ടർ, ബഫർ വാൾ, ലൈബ്രറി, ഇരിപ്പിടം, ഓപ്പൺ എയർ തിയേറ്റർ, കല്ല് പാകൽ, പ്ലാന്റേഷൻ, വാട്ടർ ഫൗണ്ടൻ, ഓട്ടോമേറ്റഡ് പ്ലംബിംഗ്, ലൈറ്റിംഗ്, ഇലക്ട്രിക്കൽ ജോലികൾ തുടങ്ങിയവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്.തലശ്ശേരി നഗരസഭ വൈസ് ചെയർപേഴ്‌സൺ വി.സതി അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ കെ.പി.സുധാകരൻ, യു.ബ്രിജേഷ്, കെ.പി.റീജ, ബീനിഷ് കോടിയേരി, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡി.വി.പ്രഭാത്, വിജയൻ വെളിയമ്പ്ര, എന്നിവർ പങ്കെടുത്തു.