തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

Saturday 14 March 2026 10:09 PM IST

പൊയിനാച്ചി: എൻ.ഡി.എ ഉദുമ നിയോജക മണ്ഡലം തിരഞ്ഞെടുപ് കമ്മിറ്റി ഓഫീസ് പൊയ്‌നാച്ചിയിൽ മുൻ കർണാടക സംസ്ഥാന പ്രസിഡന്റ് നളിൻ കുമാർ കട്ടീൽ ഉദ്‌ഘാടനം ചെയ്തു.മനുലാൽ മേലത്ത് അദ്ധ്യക്ഷത വഹിച്ചു.ബി. ജെ.പി സംസ്ഥാന കമ്മിറ്റി അംഗം എ.വേലായുധൻ , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രവീശതന്ത്രി കുണ്ടാർ, പ്രമീള സി നായക് , ആർ.എസ്.എസ് ജില്ലാ സംഘ ചാലക് പ്രഭാകരൻ, കാഞ്ഞങ്ങാട് ജില്ലാ സംഘ ചാലക് ഉണ്ണികൃഷ്ണൻ, ബി.ജെ.പി മുൻ ജില്ലാ പ്രസിഡന്റ് കരുണാകരൻ, ജില്ലാ ജനറൽ സെക്രട്ടറി മഹേഷ് ഗോപാൽ , മുളിയാർ മണ്ഡലം പ്രസിഡന്റ് ദിലീപ് പള്ളഞ്ചി , ഉദുമ മണ്ഡലം പ്രസിഡന്റ് ഷൈനിമോൾ എന്നിവർ സംസാരിച്ചു.തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ എൻ.ബാബുരാജ് സ്വാഗതവും ജില്ലാ സെക്രട്ടറി കെ.ടി.പുരുഷോത്തമൻ നന്ദിയും പറഞ്ഞു.