സുവനിർ പ്രകാശനം,ആചാര്യവരവേൽപ്പ്
Saturday 14 March 2026 10:19 PM IST
കാഞ്ഞങ്ങാട് : രാവണേശ്വരം വെള്ളം തട്ടയിൽ വള്ളി വാണിയ തറവാട് പ്രതിഷ്ഠ കലശ കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ഒരുക്കിയ തമ്പുരാട്ടി' സോവനീർ പ്രകാശനം കരിവെള്ളൂർ വലിയച്ഛൻ പ്രമോദ് കോമരം നിർവഹിച്ചു.കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രതീഷ് വെള്ളതട്ട ഏറ്റുവാങ്ങി. നവീൻ കുമാർ മുടിക്കൽ അദ്ധ്യക്ഷത വഹിച്ചു. മാദ്ധ്യമ പ്രവർത്തകൻ രവീന്ദ്രൻ രാവണേശ്വരം ആമുഖഭാഷണം നടത്തി.വാർഡ് മെമ്പർ എ. തമ്പാൻ, ചന്ദ്രൻ കോട്ടച്ചേരി, അമ്പു ഞെക്ലി, ബാലചന്ദ്രൻ ബേപ്പ്എന്നിവർ എന്നിവർ സംസാരിച്ചു.മാർച്ച് 15ന് രാവിലെ . 10. 08 മുതൽ 11. 48നും ഇടയിലുള്ള മുഹൂർത്തത്തിൽ ദേവി, ദേവ പ്രതിഷ്ഠ തുടർന്ന് അന്നദാനം. ചടങ്ങിൽ പത്മനാഭ തന്ത്രിക്ക് പൂർണ്ണ കുംഭത്തോട് കൂടിയുള്ള ആചാര്യ വരവേൽപ്പും നൽകി.