തണ്ണിമത്തൻ വിളവെടുപ്പ്

Saturday 14 March 2026 10:22 PM IST

കാഞ്ഞങ്ങാട്:-പുല്ലൂർ പെരിയ പഞ്ചായത്ത് കുടുംബശ്രീ അമ്മ ജെ.എൽ.ജി കുടുംബശ്രീ ജില്ല മിഷന്റെ പ്രസിഷൻ ഫാമിംഗ് പദ്ധതിയിൽ തണ്ണിത്തോട് വലിയ വീട് തറവാട് രണ്ടര ഏക്കർ തരിശു സ്ഥലത്ത് നടത്തിയ തണ്ണിമത്തൻ കൃഷി വിളവെടുത്തു.വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് ഡോ.സി കെ.സബിത ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ കോഡിനേറ്റർ രതീഷ് പിലിക്കോട് മുഖ്യാതിഥിയായി. സി ഡി.എസ് ചെയർപേഴ്സൺ പി.പ്രീത അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഇ.കൃഷ്ണൻ, എം.രേഖ, മുൻ കുടുംബശ്രീ ചെയർപേഴ്സൺ വി.വി.സുനിത,ബ്ലോക്ക് കോഡിനേറ്റർമാരായ കെ.നിമിഷ, എം.രജനി പി.മനീഷ എന്നിവർ സംസാരിച്ചു. ഉപസമിതി കൺവീനർ കെ.നിഷ സ്വാഗതം പറഞ്ഞു