തിമിര നിർണയ ക്യാമ്പ്

Sunday 15 March 2026 1:41 AM IST

ബാലരാമപുരം: ബാലരാമപുരം ഗ്രാമപഞ്ചായത്ത് റസൽപുരം വാർഡും വെള്ളയമ്പലം ഡോ.അഗർവാൾ കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന തിമിര നിർണയ ക്യാമ്പ് 19ന് റസൽപുരം ഗ്രന്ഥശാല ഹാളിൽ നടക്കും.വാർഡ് മെമ്പർ ജിജി ഉദ്ഘാടനം ചെയ്യും.ഗ്രന്ഥശാല പ്രസിഡന്റ് സന്തോഷ് ഏറത്ത് അദ്ധ്യക്ഷത വഹിക്കും. ഗ്രന്ഥശാല സെക്രട്ടറി സഞ്ജയൻ തുടങ്ങിയവർ സംസാരിക്കും.രാവിലെ 10 മുതൽ ഉച്ചക്ക് 1.30 വരെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.