എൻ.ജി.ഒ അസോസിയേഷൻ സായാഹ്ന സദസ്

Sunday 15 March 2026 12:00 AM IST

തൃശൂർ: കാലാവധി തീരാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ക്ഷാമബത്ത, ലീവ് സറണ്ടർ, ശമ്പള പരിഷ്‌കരണം, പങ്കാളിത്ത പെൻഷൻ പിൻവലിക്കൽ എന്നീ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ നടത്തിയ പ്രഖ്യാപനങ്ങൾ ജീവനക്കാരുടെ വോട്ട് തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ ടി.വി.ചന്ദ്രമോഹൻ. ടൗൺ ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ നടത്തിയ സായാഹ്ന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡന്റ് മൃദുൽ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം.ഒ ഡെയ്‌സൻ, ടി.ജി.രഞ്ജിത്ത്, പി.യു. ശ്രീകുമാർ, അരുൺ സി.ജെയിംസ്, കെ.എസ്.ബിന്ദു, കെ.എൻ.സുനിൽകുമാർ, ഷൈജു അംബികേശൻ, കെ.ജി. പ്രവീൺകുമാർ,വി.എസ്.സിജോയ്,വി.ആർ.രാജേഷ്,കെ.കൃഷ്ണദാസ്,വി.ജി.വിനോജ്,ടി.ജെ.ജോബി ,വി.എം.നസീർ,പി.എസ്.സനീഷ്‌കുമാർ, അനീഷ എന്നിവർ പ്രസംഗിച്ചു.