കാൻസർ രോഗികൾക്ക് വിഗ്ഗ് നൽകി
Sunday 15 March 2026 12:00 AM IST
തൃശൂർ: കാൻസർ രോഗം മൂലം മുടി നഷ്ടമായ 158 പേർക്ക് അമല മെഡിക്കൽ കോളേജ് ആശുപത്രി സൗജന്യമായി വിഗ്ഗുകൾ നൽകി. സ്തനാർബുദം ബാധിച്ച രോഗികൾക്ക് 52 കൃത്രിമ സ്തനങ്ങളും സൗജന്യമായി വിതരണം ചെയ്തു. മേയർ ഡോ.നിജി ജസ്റ്റിൻ വിഗ്ഗുകൾ നൽകി. അമല മെഡിക്കൽ കോളേജ് ഡയറക്ടർ, ഫാ.ജൂലിയസ് അറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് ഡയറക്ടർ ഫാ.ജെയ്‌സൺ മുണ്ടൻമാണി, ഡോ.അനിൽ ജോസ് താഴത്ത്, കേശദാനം കോ ഓർഡിനേറ്റർ പി.കെ.സെബാസ്റ്റ്യൻ, സീന അഗസ്റ്റിൻ, വിൻസലറ്റ് മേരി എന്നിവർ പ്രസംഗിച്ചു. ഇതിനോടകം 2723 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകളും, സ്തനാർബുദ രോഗികൾക്ക് 1264 കൃത്രിമ സ്തനങ്ങളും നൽകിയിട്ടുണ്ട്.