വർണ്ണക്കൂടാരം ഉദ്ഘാടനം

Saturday 14 March 2026 11:11 PM IST

മുഹമ്മ: എസ്.എസ്.കെ.സ്റ്റാർസ് 2024-25 ഫണ്ടുപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ പൊക്ലാശ്ശേരി ഗവ.എൽ.പി സ്കൂളിലെ

വർണ്ണക്കൂടാരത്തിന്റെ ഉദ്ഘാടനം മന്ത്രി പി.പ്രസാദ് നിർവഹിച്ചു. മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ സരള അദ്ധ്യക്ഷത വഹിച്ചു.

സ്‌കൂൾ വാർഷികം ആരവം-2026ന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എസ്.രാധാകൃഷ്ണൻ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എച്ച് .രമ്യ മുത്തശ്ശിമാരെ ആദരിച്ചു. ചേർത്തല ബി.പി.സി സൽമോൻ .ടി .ഒ സ്വാഗതവും സ്‌കൂൾ പ്രഥമാധ്യാപിക ഗീത എസ്.ടി നന്ദിയും പറഞ്ഞു.