കുടുംബശ്രീ ഉത്പന്നങ്ങൾ ഇനി 'കെ-ഇനം' ബ്രാൻഡിൽ

Sunday 15 March 2026 1:29 AM IST

തിരുവനന്തപുരം: കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങൾക്ക് വിപണന സാദ്ധ്യതകൾ ഉറപ്പാക്കുന്നതിനും സ്ത്രീശാക്തീകരണത്തിന് വേഗത പകരുന്നതിനുമായി 'കെ-ഇനം" ബ്രാൻഡ് ഉത്പന്നങ്ങൾ വിപണിയിലിറങ്ങി. ജില്ലാതല വിപണനോദ്ഘാടനം കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടർ എച്ച്.ദിനേശൻ നിർവഹിച്ചു. കുടുംബശ്രീ യൂണിറ്റുകൾ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യ ഉത്പന്നങ്ങൾ, ഹോംമെയ്ഡ് സാധനങ്ങൾ തുടങ്ങിയവ ഇനി മുതൽ കെ-ഇനം ബ്രാൻഡിലൂടെ ഉപഭോക്താക്കളിലേക്ക് എത്തും. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ജി.രമേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ഡോ.എൻ.ഷാനവാസ് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ശ്യാം കുമാർ ഉണ്ണിക്കൃഷ്ണൻ,അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർമാരായ ആർ. ഉണ്ണിക്കൃഷ്ണൻ,ശാലി ആർ.കൃഷ്ണ, ജില്ലാ പ്രോഗ്രാം മാനേജർമാരായ എ.എം.അനിഷ കുറുപ്പ്, റീനാ ഡേവിഡ് തുടങ്ങിയവർ സംസാരിച്ചു.