കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറുകൾ ഇനി കാരക്കോണത്തും

Sunday 15 March 2026 1:50 AM IST

കുന്നത്തുകാൽ: കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറുകൾ ഇനി കാരക്കോണം മെഡിക്കൽ കോളേജ് ജംഗ്‌ഷനിൽ നിന്നും. . കെ.എസ്.ആർ.ടി.സി പാറശാല ഡിപ്പോയിൽനിന്നും ബഡ്ജറ്റ് ടൂറിസം സെല്ലിനായി അനുവദിച്ച പുതിയ ബസിന്റെ ഫ്ലാഗ്ഓഫ് കാരക്കോണം മെഡിക്കൽ കോളേജ് ജംഗ്ഷനിൽ സി.കെ.ഹരീന്ദ്രൻ എം.എൽ.എ നിവഹിച്ചു. പാറശാല ഡിപ്പോ എ.ടി.ഒ. ഭദ്രൻ, എച്ച്.വി.എസ്.പത്മകുമാർ, മുൻ ഇൻസ്പെക്ടർ ജിനുകുമാർ, പാറശ്ശാല ബി.ടി.സി കോ-ഓർഡിനേറ്റർ സതീഷ് കുമാർ,കുന്നത്തുകാൽ പഞ്ചായത്ത്‌ പ്രസിഡന്റ് എച്ച്.എസ്.അരുൺ, കാരക്കോണം മെഡിക്കൽ കോളേജ് പി.ആർ.ഒ മോഹൻരാജ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാനുള്ള സൗകര്യം പുതിയ ബസ് സർവീസ് മുഖേന ലഭിക്കും. വിവരങ്ങൾക്കും ബുക്കിംഗിനുമായി 9895266476.