അദ്ധ്യാപക ഏകദിന സെമിനാറും  കുടുംബസംഗമവും  ഇന്ന്

Sunday 15 March 2026 12:30 AM IST

മണർകാട്: മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ കീഴിൽ പ്രവർത്തിക്കുന്ന 16 സൺഡേ സ്‌കൂളുകൾ ഉൾക്കൊള്ളുന്ന എം.ജെ.എസ്.എസ്.എ മണർകാട് ഡിസ്ട്രിക്ടിലെ അദ്ധ്യാപകരുടെ ഏകദിന സെമിനാറും കുടുംബസംഗമവും ഇന്ന് രാവിലെ 10.30ന് മോറോൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയാർക്കീസ് ബാവാ മെമ്മോറിയൽ പാരിഷ് ഹാളിൽ നടക്കും. ഗീവർഗീസ് മോർ അഫ്രേം മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. സൺഡേസ്‌കൂൾ വർക്കിംഗ് പ്രസിഡന്റ് ഫാ.ഗീവർഗീസ് നടുമുറിയിൽ അദ്ധ്യക്ഷത വഹിക്കും. മലങ്കര ക്‌നാനായ കത്തോലിക്ക സഭ അതിരൂപത സഹായ മെത്രാൻ ഗീവർഗീസ് മോർ അഫ്രേം മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ദൈവവിളിയും നിയോഗവും എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് നടക്കും. മഞ്ഞനിക്കര ദയറാ വികാരി ബേസിൽ റമ്പാൻ, എം.ജെ.എസ്.എസ്.എ കൊച്ചി ഭദ്രാസന ഡയറക്ടർ ബിജു കെ.തമ്പി എന്നിവർ ക്ലാസ് നയിക്കും. അവിനേഷ് ഏബ്രഹാം തണ്ടാശേരിൽ സമാപനസന്ദേശം നൽകും.