ഉത്സവത്തിന് കൊടിയേറി
Sunday 15 March 2026 12:45 AM IST
അമ്പലപ്പുഴ: കരുമാടി നാഗനാട് ഭുവനേശ്വരി ക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷേത്രം തന്ത്രി പുതുമന മധുസൂദനൻ നമ്പൂതിരി കൊടിയേറ്റി. ക്ഷേത്രം മേൽശാന്തി ചന്ദ്രമന ഇല്ലത്ത് ശ്രീമോൻ നമ്പൂതിരി, കാരയ്ക്കാട്ടില്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ സഹകാർമ്മികത്വം വഹിച്ചു. ദിവസേന ഉച്ചയ്ക്ക് അന്നദാനം , നാരായണീയം , താലപ്പൊലി , തിരുവാതിര ,നൃത്തസന്ധ്യ , സംഗീത, തുടങ്ങിയവയയുണ്ടാകും. 23 ന് കാർത്തിക പൊങ്കാലയും വെടിക്കെട്ടും ആറാട്ടോടും കൂടി സമാപിക്കും. ക്ഷേത്ര ഉത്സവ കമ്മറ്റി പ്രസിഡന്റ് വിജു എൻ.നവമി , സെക്രട്ടറി സജിത് സംഗീത , ക്ഷേത്രം പ്രസിഡന്റ് രാജേന്ദ്രകുമാർ വൈസ് പ്രസിഡന്റ് സന്തോഷ് , ജോയിന്റ് സെക്രട്ടറി കാർത്തിക് , ഖജാൻജി ആശ തുടങ്ങിയവർ നേതൃത്വം നൽകും.