രാസലഹരി ഇടപാടിൽ നഴ്സിംഗ് വിദ്യാർതഥികൾ പിടിയിൽ

Sunday 15 March 2026 1:52 AM IST

ഹരിപ്പാട്: രാസ ലഹരി ഇടപാടിൽ നഴ്സിംഗ് വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. ചിങ്ങോലി സ്വദേശി അതുൽ,മണ്ണാറശ്ശാല സ്വദേശി സഫാൻ,നെയ്യാറ്റിൻകര സ്വദേശി ഗൗതം കൃഷ്‌ണൻ എന്നിവരെയാണ് ഹരിപ്പാട് പൊലീസ് ബംഗളൂരുവി​ൽ നിന്നും പിടികൂടിയത്. ബംഗളൂരുവി​ൽ നഴ്സിംഗ് പഠിക്കുന്ന വിദ്യാർതഥികളാണ് ഇവർ. നേരത്തെ എം.ഡി.എം.എയുമായി പൊലീസിന്റെ പിടിയിലായ കാർത്തിക്കിനെ ചോദ്യം ചെയ്തപ്പോൾ ആണ് ബംഗളൂരു കേന്ദ്രമായി ലഹരി ഇടപാടുകൾ മലയാളി വിദ്യാർഥികൾ നടത്തുന്ന വിവരം ലഭി​ച്ചത്. എസ് .ഐ നൗഷാദ്, എ.എസ്. ഐ പ്രമോദ്, സി.പി.ഒ ഗിരീഷ്, ദിനൂപ് അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മൂന്നുപേരെയും റിമാൻഡ് ചെയ്തു.