ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനം ചെയ്തു
Monday 16 March 2026 12:10 AM IST
മാതമംഗലം: പയ്യന്നൂർ എം.എൽ.എ ടി.ഐ. മധുസൂദനന്റെ പ്രത്യേക വികസനനിധി ഉപയോഗിച്ച് വെള്ളോറ ടാഗോർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നിർമിച്ച ഡിജിറ്റൽ ലൈബ്രറി ആൻഡ് കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം ടി.ഐ മധുസൂദനൻ എം.എൽ എ നിർവഹിച്ചു. എരമം കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പ്രീത അദ്ധ്യക്ഷത വഹിച്ചു. അജിത്ത് കുമാർ അനിക്കം, സി.വി. ശശികല, എം.കെ. സതീശൻ, എം.കെ. ശിവ പ്രകാശ്, കെ.ബി. ബാലകൃഷ്ണൻ, ടി.ആർ. രാമചന്ദ്രൻ, കെ.സി. രാജൻ, എം. സനൂപ്, കെ.ബി. രതീഷ്‌കുമാർ, ഇ.വി നളിനി, എം. രാജേഷ് സംസാരിച്ചു. പ്രിൻസിപ്പാൾ പി. ദാമോദരൻ സ്വാഗതവും ഹെഡ്മിസ്ട്രസ് സി.എ ഗീത നന്ദിയും പറഞ്ഞു. കേരള ഫോക്‌ലോർ അക്കാഡമി യുവപ്രതിഭ പുരസ്‌കാരം ലഭിച്ച സ്‌കൂളിലെ അദ്ധ്യാപകൻ സി.കെ. അഭിനന്ദിനെ അനുമോദിച്ചു. എം.എൽ.എയുടെ പ്രത്യേക വികസനനിധി ഉപയോഗിച്ചാണ് ലൈബ്രറി സ്ഥാപിച്ചത്.