വായനശാലകൾക്ക് പുസ്തകങ്ങൾ നൽകി

Monday 16 March 2026 12:13 AM IST
വായനശാലകൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്യുന്നു

കണ്ണൂർ: ജില്ലയിലെ എല്ലാ വാർഡിലും വായനശാലകൾ എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പീപ്പിൾസ് മിഷന്റെ വായനശാലകൾക്ക് പിന്തുണയേകുന്ന പദ്ധതിയുടെ തുടർച്ചയായി, കണ്ണൂർ ജില്ലയിലെ പുതിയതായി ആരംഭിച്ച തിരഞ്ഞെടുത്ത വായനശാലകൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു. മുപ്പത് വായനശാലകൾ പുസ്തകങ്ങൾ ഏറ്റുവാങ്ങി, ഇരുപതിനായിരം മുതൽ ഇരുപത്തി അയ്യായിരം രൂപ വരെ മുഖവില വരുന്ന പുസ്തകങ്ങളാണ് ഓരോ വായനശാലകൾക്കും വിതരണം ചെയ്തത്. എല്ലാ വാർഡിലും വായനശാലകളും പൊതുവിടങ്ങളും രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതുതായി ആരംഭിക്കുന്ന വായനശാലകൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്യുന്നത്. കെ.എസ്.ടി.എ ഹാളിൽ നടന്ന പരിപാടി ഡോ. വി. ശിവദാസൻ എം.പി ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ. സി സുധീർ അദ്ധ്യക്ഷത വഹിച്ചു. രാകേഷ് സ്വാഗതവും ഡോ. ആർ.വി ബിന്ദു നന്ദിയും പറഞ്ഞു.