വിശ്വസംസ്കാരഭവൻ

Monday 16 March 2026 1:11 AM IST

തിരുവനന്തപുരം: കനകക്കുന്ന് ശ്രീനാരായണഗുരു വിശ്വസംസ്‌കാര ഭവനിലെ ഈ മാസത്തെ ചതയപൂജ നാളെ സ്വാമി ശങ്കരാനന്ദയുടെ കാർമ്മികത്വത്തിൽ നടക്കും. രാവിലെ 5ന് ശാന്തി ഹോമം,ഗുരുപൂജ.9 മുതൽ ഗുരുദേവ കൃതികൾ സമൂഹ പ്രാർത്ഥന സമർപ്പണം.10.30ന് ഗുരുദേവ കൃതി "ജീവകാരുണ്യ പഞ്ചകം"പഠനക്ലാസ് (തുടർച്ച) ഡോ.എസ്.കെ. രാധാകൃഷ്ണൻ നയിക്കും. തുടർന്ന് 12.30ന് മഹാചതയ പൂജയും പ്രസാദ വിതരണവും ഉണ്ടായിരിക്കും. ഫോൺ: 9497593477.