മൺപാത്ര വിതരണ പദ്ധതി

Monday 16 March 2026 1:11 AM IST

തിരുവനന്തപുരം: ശ്രീമൻ നാരായണൻ നടത്തുന്ന ജീവജലത്തിന് ഒരു മൺപാത്രം പദ്ധതിയുടെ ഭാഗമായി മൺപാത്ര വിതരണം ജില്ലയിൽ പ്രവേശിച്ചു. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലും ഓഫീസുകളിലും കവടിയാർ പാലസ്,കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ വീട്,കോർപ്പറേഷൻ ആസ്ഥാനം,എൻ.എസ്.എസ് ആസ്ഥാനം,ശ്രീ പത്മനാഭസ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ മൺപാത്രങ്ങൾ വിതരണം ചെയ്തു. ആലുവ അദ്വൈതാശ്രമത്തിൽ സമാപനമാകുമെന്ന് ശ്രീമൻ നാരായണൻ അറിയിച്ചു.