ഹരീഷിന് വീട്ടിൽ നിന്ന് വൈകാരിക യാത്ര അയപ്പ്
Monday 16 March 2026 2:51 AM IST
ന്യൂഡൽഹി : ദയാമരണത്തിന് സുപ്രീംകോടതി അനുമതി നൽകിയതോടെ ഹരീഷ് റാണയെ വീട്ടിൽ നിന്ന് ഡൽഹി എയിംസിലെ പാലിയേറ്രീവ് കെയർ സെന്ററിലേക്ക് മാറ്റി.
ഉത്തർപ്രദേശ് ഗാസിയാബാദിലെ വീട്ടിൽ നിന്ന് ബന്ധുക്കൾ വൈകാരിക യാത്ര അയപ്പാണ് നൽകിയത്. പലരും പൊട്ടിക്കരഞ്ഞു. പിതാവ് അശോക് റാണ അവരോട് മാപ്പു പറഞ്ഞു. ഹരീഷ് ഇനിയും ഇങ്ങനെ അനുഭവിക്കുന്നത് കാണാനാകാത്തതുകൊണ്ടാണെന്നും അദ്ദേഹം വിളിച്ചുപറഞ്ഞു. നിലവിൽ 24 മണിക്കൂറും ഡോക്‌ടർമാരുടെ നിരീക്ഷണത്തിലാണ് ഹരീഷ്. മെഡിക്കൽ സംവിധാനങ്ങളെല്ലാം ഘട്ടംഘട്ടമായി എടുത്തുമാറ്രും. ആരോഗ്യനില വഷളായാൽ വെന്റിലേറ്റർ, ഐ.സി.യു സംവിധാനങ്ങൾ നൽകില്ല. സെന്ററിന് പുറത്ത് പ്രാർത്ഥനകളുമായി മാതാപിതാക്കളും സഹോദരങ്ങളുമുണ്ട്. വൈകാരിക ദിനങ്ങൾ മറികടക്കാൻ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും തുടർച്ചയായി കൗൺസിലിംഗ് നൽകുന്നുണ്ട്.