തിര.പ്രഖ്യാപനത്തിനു പിന്നാലെ പ്രചരണം തുടങ്ങി എച്ച്.സലാം
Monday 16 March 2026 12:17 AM IST
അമ്പലപ്പുഴ: തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രചരണവും തുടങ്ങി എച്ച്.സലാം. പ്രവർത്തകർ രാവിലെ മുതൽ ചുമരെഴുത്ത് തുടങ്ങിയിരുന്നു. വൈകിട്ട് 5 ഓടെ എച്ച്.സലാമിന്റെ റോഡ് ഷോ കളർകോട് അഞ്ജലി ഓഡിറ്റോറിയത്തിൽ നിന്നാരംഭിച്ച് ടൗൺ ചുറ്റി പഴയ നടക്കാവ് വഴി അമ്പലപ്പുഴയിൽ സമാപിച്ചു. നിരവധി പ്രവർത്തകർ ഇരുചക്രവാഹനങ്ങളിൽ അനുഗമിച്ചു. യു.ഡി.എഫിന്റെയും, ബി.ജെ.പിയുടേയും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പേ പ്രചരണം ആരംഭിച്ച് പ്രചരണത്തിൽ ഒരു മുഴം മുമ്പിൽ എത്താനായതിന്റെ ആഹ്ളാദത്തിലാണ് പ്രവർത്തകർ.