കഞ്ചാവ് ശേഖരവുമായി പശ്ചിമബംഗാൾ സ്വദേശി പിടിയിൽ 

Monday 16 March 2026 1:17 AM IST

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ സംയുക്ത പരിശോധനയിൽ 8.044 കിലോ കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി സുമന്ത ദാസിനെ (30) കോഴിക്കോട് എക്‌സൈസ് സി.ഐ ടി. രാജുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.

ശനിയാഴ്ച രാവിലെ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ നാലാം നമ്പർ പ്ലാറ്റ്‌ഫോമിൽ കഞ്ചാവ് കൈവശം വച്ച നിലയിൽ കണ്ടെത്തിയത്. ആർ.പി.എഫ് എ.എസ്.ഐ കെ.സി. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘവും എക്‌സൈസ് ഇൻസ്‌പെക്ടർ എസ്. ശരത്തിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡുമാണ് പിടികൂടിയത്.