തമിഴ് ഡാഡ് ആയി സുരാജ്

Monday 16 March 2026 12:24 AM IST

രജനിയുടെയും ധനുഷിന്റെയും എശ്വെര്യ രജനികാന്തിന്റെയും ചിത്രങ്ങൾ,

കന്നടയിലും ഡാഡ് ആയി എത്തുന്നു . മലയാളത്തിന്റെ പ്രിയ നടൻ സുരാജ് വെഞ്ഞാറമൂട് അന്യഭാഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. തമിഴിലാണ് കൂടുതൽ ഫോക്കസ്. യൂത്ത് സിനിമയിൽ നായകൻ കെൻ കരുണാസിന്റെ അച്ഛൻ വേഷത്തിൽ സുരാജ് നിറഞ്ഞാടുന്നു. കെൻ കരുണാസിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് യൂത്ത് . രജനികാന്തിന്റെ ജയിലർ 2, ധനുഷിന്റെ കര എന്നീ ചിത്രങ്ങളിൽ ശക്തമായ വേഷത്തിൽ എത്തുന്നുണ്ട്. ഇതാദ്യമായാണ് രജനികാന്തിന്റെയും ധനുഷിന്റെയും ചിത്രങ്ങളുടെ ഭാഗമായി സുരാജ് എത്തുന്നത്.

ജയിലർ 2 വിൽ സുരാജ് പ്രതിനായകനാണെന്നാണ് റിപ്പോർട്ട്. ഐശ്വര്യ രജനി കാന്ത് സംവിധാനം ചെയ്യുന്ന ടെക്സ്റ്റല എന്ന ചിത്രത്തിൽ മുഴുനീള വേഷത്തിൽ ആണ് എത്തുന്നത്. ജയ്‌യും സുരാജും ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമായ ടെക്സ്റ്റല ഫീൽ ഗുഡ് ഡ്രാമ ആണ്. കണ്ണൻ രവി പ്രൊഡക്ഷൻസിന്റെ ബാനറിൽ കണ്ണൻ രവി ആണ് നിർമ്മാണം. വിക്രം നായകനായ വീര ധീര ശൂരൻ പാർട്ട് 2 ആണ് സുരജിന്റെ തമിഴ് അരങ്ങേറ്റ ചിത്രം. പ്രതിനായകനായി സുരാജ് തിളങ്ങിയ ചിത്രം കൂടിയായിരുന്നു വീര ധീര ശൂരൻ. സുരാജ് കന്നട അരങ്ങേറ്റം നടത്തിയ ഡാഡ് റിലീസിന് ഒരുങ്ങുന്നു. കന്നട സൂപ്പർതാരം ശിവരാജ് കുമാർ നായകനാകുന്ന ഡാഡ് എന്ന ചിത്രത്തിലും അച്ഛൻവേഷം ആണ് സുരാജിന്. ഡാഡ് എന്ന ടൈറ്റിൽ വേഷത്തിൽ സുരാജ് എത്തുന്നു . അനന്യ ആണ് നായിക. അനിൽ കണ്ണഗന്തി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരച്ഛനും മകനും തമ്മിലുള്ള അഗാധമായ ഹൃദയബന്ധമാണ് പറയുന്നത്. കൃഷ്ണ പ്രിയ, ബേബി നക്ഷത്ര, മാസ്റ്റർ ആയാൻഷ് എന്നിവരാണ് മറ്റു താരങ്ങൾ.മൈറാ ക്രിയേഷൻസിന്റെ ബാനറിൽ ഹരീഷ് പെദ്ദി നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രാജശേഖർ ആണ്.

മലയാളത്തിൽ മോഹിനിയാട്ടം ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം. ഭരതനാട്യത്തിന്റെ രണ്ടാം ഭാഗമായി എത്തുന്ന മോഹിനിയാട്ടം ഏപ്രിൽ 10ന് റിലീസ് ചെയ്യും.