കാപ്പ: അന്തർജില്ല കുറ്റവാളി ഒരു വർഷത്തേക്ക് ജയിലിൽ
Monday 16 March 2026 1:46 AM IST
ചാവക്കാട്: കളക്ടറുടെ കരുതൽ തടങ്കൽ ഉത്തരവിന്റെ അടിസ്ഥാനത്തിൽ അന്തർ ജില്ലാ കുറ്റവാളിയെ കാപ്പ നിയമ പ്രകാരം ഒരു വർഷത്തേക്ക് ജയിലിലടച്ചു. ചാവക്കാട് പാലയൂർ കറുപ്പം വീട്ടിൽ മുഹമ്മദ് മകൻ ഫവാദിനെയാണ് (38) സിറ്റി ജില്ലാ പൊലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ് മുഖിന്റെ നിർദേശപ്രകാരം ഗുരുവായൂർ എ.സി.പി വി.സുരേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത് വിയ്യൂർ സെൻട്രൽ ജയിലിൽ തടവിലാക്കിയത്.
കാപ്പ ശിക്ഷ അനുഭവിച്ച് ജയിൽ മോചിതനായ ഫവാദ് ചാലിശ്ശേരി, കൊപ്പം എന്നീ സ്റ്റേഷനുകളിലായി കേസുകളുണ്ടാക്കിയതിനാലാണ് 1 വർഷത്തെ കാപ്പ കരുതൽ തടങ്കലിനായി ഉത്തരവിറങ്ങിയത്. തൃശൂർ, പാലക്കാട്, മലപ്പുറം, എറണാകുളം തുടങ്ങി വിവിധ പൊലീസ് സ്റ്റേഷനുകളിലായി 50 ഓളം ക്രിമിനൽ കേസുകളിലുൾപ്പെട്ട അന്തർ ജില്ലാ കുറ്റവാളിയാണ് ഫവാദ്.