നിർമ്മാണ ഉദ്ഘാടനം

Monday 16 March 2026 12:49 AM IST

അമ്പലപ്പുഴ :പി.കെ.മെമ്മോറിയൽ ഗ്രന്ഥശാലയിലെ മന്ദിരത്തിന്റെയും സ്റ്റേജിന്റെയും നിർമ്മാണ ഉദ്ഘാടനം എച്ച് .സലാം എം.എൽ.എ നിർവ്വഹിച്ചു. എം.എൽ. എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് കെട്ടിടത്തിന് 24 ലക്ഷവും സ്റ്റേജ് നിർമ്മാണത്തിന് 10 ലക്ഷം രൂപയുമാണ് അനുവദിച്ചത്.ഗ്രന്ഥശാല പ്രസിഡന്റ് കെ.പി. കൃഷ്ണദാസ് അധ്യക്ഷനായി. ജില്ലാപഞ്ചായത്തംഗം എ.ആർ.കണ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗം എ.ഓമനക്കുട്ടൻ, സെക്രട്ടറി എൻ.എസ്.ഗോപാലകൃഷ്ണൻ, പി.അരുൺ കുമാർ, എം.നാജ, ജി.ബാബുലാൽ, എ.പി.ഷിബു, ആർ.സ്മിത തുടങ്ങിയവർ സംസാരിച്ചു.