എം.പിമാർ മത്സരിക്കുന്നതിൽ യോജിപ്പില്ല: കെ.മുരളീധരൻ
Monday 16 March 2026 12:49 AM IST
തൃശൂർ: എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കുന്നതിൽ യോജിപ്പില്ലെന്ന് കെ.മുരളീധരൻ. മുരളീ മന്ദിരത്തിൽ കെ.കരുണാകരന്റെ സ്മൃതീ മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു മുരളീധരൻ. അച്ഛന്റെ ആത്മാവിന്റെ അനുഗ്രഹം തേടിയെത്തിയതാണ്. സാധാരണ വട്ടിയൂർക്കാവിൽ ത്രികോണ മത്സരമാണ് നടക്കാറ്. എന്നാൽ ഇത്തവണ സി.പി.എം കോൺഗ്രസ് മത്സരമാണെന്നും മുരളീധരൻ പറഞ്ഞു. കെ.സുധാകരന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട വിഷയത്തിലും അദ്ദേഹം പ്രതികരണം നടത്തി. സുധാകരൻ വിഷയത്തിൽ ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്നും ഉപതിരഞ്ഞെടുപ്പ് ജനങ്ങൾ ആഗ്രഹിക്കുന്നില്ല എന്ന് നന്നായി അറിയുന്ന ആളാണ് സുധാകരനെന്നും അദ്ദേഹം പറഞ്ഞു.