നിസാൻ മാഗ്‌നൈറ്റിന് സൈനികർക്കായി പ്രത്യേക ആനുകൂല്യങ്ങൾ
കൊച്ചി: നിസാൻ മോട്ടോർ ഇന്ത്യ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്രീയ പോലീസ് കല്യാൺ ഭണ്ഡാറുമായി (കെ.പി.കെ.ബി) സഹകരിച്ച് പോലീസ്, അർദ്ധസൈനിക മേഖലകളിൽ സേവനമനുഷ്ഠിക്കുന്നവർക്കും വിരമിച്ചവർക്കും അവരുടെ കുടുംബങ്ങൾക്കും നിസാൻ മാഗ്‌നൈറ്റിന് പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. ഈ സഹകരണത്തിന് കീഴിൽ ഇന്ത്യയിലുടനീളമുള്ള നിസാൻ ഡീലർഷിപ്പുകളിൽ നിന്നും കെ.പി.കെ.ബി ഗുണഭോക്താക്കൾക്ക് പ്രത്യേക ആനുകൂല്യങ്ങളും 5.55% നിരക്കിൽ ഫിനാൻസ് ഓഫറും മൂന്ന് വർഷത്തെ സൗജന്യ പ്രീപെയ്ഡ് മെയിന്റനൻസ് പാക്കേജും ലഭിക്കും. കേന്ദ്രീയ പോലീസ് കല്യാൺ ഭണ്ഡാറുമായുള്ള സഹകരണം ഉദ്യോഗസ്ഥർക്ക് സുരക്ഷിതവും വിശ്വസനീയവും ഉയർന്ന നിലവാരമുള്ളതുമായ മൊബിലിറ്റി പരിഹാരങ്ങൾ നൽകുന്നതിനുള്ള നിസാന്റെ ഉത്തരവാദിത്തത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് നിസാൻ മോട്ടോർ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ സൗരഭ് വത്സ പറഞ്ഞു.