വാർഷികവും യാത്രയയപ്പും

Monday 16 March 2026 12:57 AM IST

കുട്ടനാട്: മിത്രക്കരി വെസ്റ്റ് ഗവ. എൽ.പി സ്ക്കൂൾ 111ാമത് വാർഷികവും പ്രഥമാധ്യാപകനായ പി. വി ജോസഫിന്റെ യാത്രയയപ്പ് സമ്മേളനവും മുട്ടാർ പഞ്ചായത്ത് പ്രസിഡന്റ് വി.എൻ വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർപേഴ്സൺ പാർവ്വതി രാമചന്ദ്രൻ അധ്യക്ഷയായി.വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ മാത്യു എം.വർഗ്ഗീസ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗം പ്രവീണ ഉദയപ്പൻ, സിഡ്നി ഗ്രൂപ്പ് എം.ഡി ജെ ജോസഫ്, സൗമ്യ പൊന്നപ്പൻ, ലജിതാമോൾ, ശ്രീക്കുട്ടി, ജിജിമോൾ, സി. വി.തോമസ്,വി.ബീന,എം.എസ്. ദീപു, എൻ.സി.അനൂപ് എന്നിവർ സംസാരിച്ചു.