ബയോഗ്യാസ് പ്ലാന്റ് ഉദ്ഘാടനം

Monday 16 March 2026 1:00 AM IST

മുഹമ്മ: ജില്ലാ പഞ്ചായത്ത് മാരാരിക്കുളം ഡിവിഷൻ അംഗം അഡ്വ.ആർ.റിയാസ് നിർദ്ദേശിച്ച ജില്ലാ പഞ്ചായത്തിന്റെയും ശുചിത്വ മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ കെ.എസ്.ഡി.പിയിൽ 13 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ബയോഗ്യാസ് പ്ലാന്റിന്റെ ഉദ്‌ഘാടനം പി.പി. ചിത്തരഞ്ജൻ എം.എൽ.എ നിർവഹിച്ചു. കെ.എസ്.ഡി.പി ചെയർമാൻ സി.ബി. ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം അഡ്വ.ആർ.റിയാസ് സ്വാഗതം പറഞ്ഞു.ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷീനസനൽകുമാർ,​ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ഡി.ശ്രീദേവി,​ എം. ഡി ഇ.എ.സുബ്രഹ്മണ്യൻ,​ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം എം.വി.രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.