കൊയ്‌ത്ത് ഉത്സവം
Monday 16 March 2026 1:08 AM IST
മുഹമ്മ: മുഹമ്മ മേഖല പെരുന്തുരുത്തുകരി പാടശേഖരസമിതി നേതൃത്വത്തിൽ പുഞ്ച കൃഷി വിളവെടുപ്പ് നടത്തി. മന്ത്രി പി. പ്രസാദ് നിർവഹിച്ചു.മുഹമ്മ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എൻ.നസീമ അധ്യക്ഷയായി.ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എസ്. രാധാകൃഷ്ണൻ മുഖ്യാതിഥിയായി. വാർഡ് മെമ്പർ ടി.കെ.മോഹൻദാസ്, മുഹമ്മ മേഖലാപെരുന്തുത്ത് കരി പ്രസിഡന്റ് സി. എ.ജയശ്രീ, സെക്രട്ടറി ബി.വിനിത, കൃഷി ഓഫീസർ പി.എം.കൃഷ്ണ, അസി. കൃഷി ഓഫീസർ സജീവ് കുമാർ,കൃഷി അസിസ്റ്റന്റ് ഗിരീഷ്, മുൻ പഞ്ചായത്തംഗം എം.ചന്ദ്ര, തുടങ്ങിയവർ പങ്കെടുത്തു. 32ഏക്കറിലാണ് കൃഷിയിറക്കിയത്.