ബീഹാറിൽ കൊടും ക്രൂരത 16കാരിയെ മാനഭംഗപ്പെടുത്തി കിണറ്റിലെറിഞ്ഞുകൊന്നു
സരൺ: ബീഹാറിലെ സരൺ ജില്ലയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കൂട്ടമാനഭംഗത്തിനിരയാക്കി കിണറ്റിലെറിഞ്ഞുകൊന്നു. അഞ്ച് പേരാണ് പിന്നിലുള്ളതെന്നും ഒരാളെ അറസ്റ്റ് ചെയ്തെന്നും പൊലീസ് അറിയിച്ചു. പട്ടിഷിതാൽ ഗ്രാമത്തിൽ കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് സംഭവം. പെൺകുട്ടി കുടുംബവീട്ടിലേക്ക് പോകുകയായിരുന്നു. യുവാക്കൾ ബലം പ്രയോഗിച്ച് സമീപത്തുള്ള കുളിമുറിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കരച്ചിൽ കേട്ട് അമ്മ ഓടിയെത്തിയപ്പോൾ പെൺകുട്ടിയെ കിണറ്റിലേക്ക് എറിഞ്ഞു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
എന്നാൽ പൊലീസ് പരാതി അംഗീകരിക്കാൻ പോലീസ് മടിക്കുന്നതായി റിപ്പോർട്ടുണ്ട്. മാനഭംഗം നടന്നതിനും കൊലപാതകമാണെന്നതിനും തെളിവില്ലെന്ന് പൊലീസ് അറിയിച്ചതായാണ് റിപ്പോർട്ട്.
പ്രതിഷേധം പുകയുന്നു
കൊലപാതക വാർത്ത പുറത്തുവന്നതോടെ ഗ്രാമവാസികൾ പ്രതിഷേധിച്ച് തെരുവിലിറങ്ങി. പ്രതികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് വലിയ രീതിയിലുള്ള പ്രതിഷേധമാണ് സരണിൽ നടന്നത്. നാല് പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയതായി സരൺ പൊലിസ് അറിയിച്ചു. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു