അമൽജ്യോതി‌യിൽ വനിതാദിനാഘോഷം

Monday 16 March 2026 6:41 PM IST

കാഞ്ഞിരപ്പള്ളി: വനിതാദിനാഘോഷങ്ങളുടെ ഭാഗമായി കാഞ്ഞിരപ്പള്ളിയിലെ അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ സ്‌ട്രെങ്ത് ആക്ടിവിറ്റി ആൻഡ് വുമൺ അവെർനസ് എന്ന വിഷയത്തിൽ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കായിക പരിശീലന അദ്ധ്യാപകരായ അബീഷ് ഡോമിനിക്, ആഷ്ലീ ഫിലിപ്പ് എന്നിവർ ക്ലാസ് നയിച്ചു. വനിതകളുടെ ശാരീരിക ശേഷി വർദ്ധിപ്പിക്കുന്നതും, ആത്മവിശ്വാസം വളർത്തുന്നതും, ആരോഗ്യകരമായ ജീവിതശൈലി കൈവരിക്കുന്നതിനുമുള്ള പ്രാധാന്യത്തെക്കുറിച്ചുള്ള ക്ലാസുകളായിരുന്നു. കോളേജ് പ്രിൻസിപ്പൽ ഡോ.ലില്ലികുട്ടി ജേക്കബ് ബോധവത്ക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു. മെക്കാനിക്കൽ, മെറ്റലർജി,ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് വിഭാഗങ്ങളും വുമൺ ഡെവലപ്പ്‌മെന്റ് സെല്ലും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.