കുരുന്നുകൾ ആദ്യക്ഷരം കുറിച്ചു

Monday 16 March 2026 6:54 PM IST

ചങ്ങനാശേരി: പഴയപള്ളി ജുമാ മസ്ജിദിൽ റംസാൻ 27നോട് അനുബന്ധിച്ച് കുരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ചു. പഴയപള്ളി ചീഫ് ഇമാം ഉസ്താദ് ഷമീർ ദാരിമി ആദ്യാക്ഷരം എഴുതിച്ചു. ജമാഅത്ത് പ്രസിഡന്റ് എസ്.മുഹമ്മദ് ഫുവാദ് അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഇമാം സുലൈമാൻ നജ്മി, ഷബീർ സക്കാഫി, സെക്രട്ടറി മുഹമ്മദ് ഷെരീഫ്, വൈസ് പ്രസിഡന്റ് ഹക്കീം പാറയിൽ, ട്രഷറർ കെ.എ ഷെരീഫ് കുട്ടി, കമ്മിറ്റി അംഗങ്ങളായ ടി.പി ഷാജഹാൻ, റെജീപട്ടേൽ, സജിൻ എന്നിവർ പങ്കെടുത്തു.