യുവതിയെ ആക്രമിച്ച് കവർച്ച: പ്രതിയെ പിടികൂടാനായില്ല

Tuesday 17 March 2026 1:56 AM IST

കളമശേരി: ജോലി കഴിഞ്ഞ് മടങ്ങവെ യുവതിയെ ആക്രമിച്ച് സ്വ‍ർണാഭരണങ്ങളും ഫോണും കവർച്ച ചെയ്ത സംഭവത്തിൽ പ്രതിയെ പിടികൂടാനാവാതെ പൊലീസ്. എച്ച്.എം.ടി. ജംഗ്ഷനിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന കണ്ണൂർ സ്വദേശിനി പാപ്പിനിശേരി ഹലീമമൻസിലിൽ ജസ്ന ഫാത്തിമയാണ് (23) ഞായറാഴ്ച രാത്രി എട്ടരയോടെ താമസ സ്ഥലത്തേക്ക് പോകുമ്പോൾ ആക്രമിക്കപ്പെട്ടത്. സമീപത്തെ സി.സി.ടി.വി ക്യാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്ന് കളമശേരി പൊലീസ് അറിയിച്ചു.

യുവതിയെ ആക്രമിച്ച് പരിക്കേല്പിച്ച ശേഷം മാലയും കമ്മലും ഫോണും തട്ടിയെടുത്തു. ക്രൂരമായി മർദ്ദിക്കുകയും തലയ്ക്ക് പരിക്കേല്പിക്കുകയും ചെയ്തിരുന്നു. യുവതി പത്തടിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.