സെമിനാറും ശില്പശാലയും

Monday 16 March 2026 7:03 PM IST

ചങ്ങനാശേരി: ലോക ഉപഭോക്തൃദിനത്തോടനുബന്ധിച്ച് കൺസ്യൂമർ പ്രൊട്ടക്ഷൻ ആന്റ് സിറ്റിസൺസ് റൈറ്റ്‌സ് ഫോറം സംഘടിപ്പിച്ച ബോധവത്ക്കരണ സെമിനാറും പരാതി പരിഹാര ശില്പശാലയും ഫോറം സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ് ജയിംസ് ഉദ്ഘാടനം ചെയ്തു. ഫോറം സംസ്ഥാന സമിതി അംഗം ജസ്റ്റിൻ ബ്രൂസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജയിംസ് കലാവടക്കൻ ആമുഖപ്രഭാഷണം നടത്തി. താലൂക്ക് സപ്ലൈ ഓഫീസർ ജി.ശ്രീജിത്ത്, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.എൻ അനിൽകുമാർ, താലൂക്ക് വികസനസമിതി അംഗം പി.എം കബീർ, ഡൂപ ജെയിംസ്, പത്മകുമാർ ഇത്തിത്താനം, സണ്ണി കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.