കേന്ദ്ര സർവകലാശാലയിൽ അന്താരാഷ്ട്ര ശില്പശാല
Tuesday 17 March 2026 12:12 AM IST
പെരിയ: ആരോഗ്യ മേഖലയിലെ നൂതന സാങ്കേതിക വിദ്യകൾ ചർച്ച ചെയ്ത് കേരള കേന്ദ്ര സർവകലാശാലയിൽ ദ്വിദിന അന്താരാഷ്ട്ര ശില്പശാല. കേരള കേന്ദ്ര സർവകലാശാലയും മണിപ്പാൽ അക്കാഡമി ഓഫ് ഹയർ എഡ്യുക്കേഷനും സംയുക്തമായി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള എ.എൻ.ആർ.എഫ് പെയർ സഹകരണത്തോടെ മെഡിക്കൽ ടെക്‌നോളജീസ് എന്ന വിഷയത്തിൽ സംഘടിപ്പിച്ച ശില്പശാല ഭാവി ഗവേഷണ പദ്ധതികളെ സംബന്ധിച്ചുള്ള വിലയിരുത്തലുകൾക്ക് വേദിയായി. വൈസ് ചാൻസലർ പ്രൊഫസർ സിദ്ദു പി. അൽഗുർ ഉദ്ഘാടനം ചെയ്തു. രജിസ്ട്രാർ ഇൻ ചാർജ്ജ് പ്രൊഫ. വി.ബി. സമീർ കുമാർ, സ്‌കൂൾ ഓഫ് ഫിസിക്കൽ സയൻസസ് ഡീൻ പ്രൊഫ. എ. ശക്തിവേൽ, ഡീൻ സ്റ്റുഡന്റ്സ് വെൽഫെയർ പ്രൊഫസർ രാജേന്ദ്ര പിലാങ്കട്ട, പ്രോഗ്രാം കൺവീനർ പ്രൊഫ. സ്വപ്ന എസ്. നായർ, ഡോ. സുചന്ദ് സന്ദീപ് എന്നിവർ സംസാരിച്ചു.