പാനൂരിൽ കുടുംബശ്രീ വിപണനമേള

Tuesday 17 March 2026 12:16 PM IST
കുടുംബശ്രീ വിപണനമേള പാനൂർ നഗരസഭ എ.ഡി.എസ് വൈസ് ചെയർപേഴ്സൺ ബീന ഉദ്ഘാടനം ചെയ്യുന്നു.

പാനൂർ: കേരള ഗ്രാമീൺ ബാങ്ക് സംഘടിപ്പിക്കുന്ന കുടുംബശ്രീ വിപണനമേളയ്ക്ക് പാനൂർ ബസ് സ്റ്റാൻഡിൽ തുടക്കമായി. കുടുംബശ്രീ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ മേളയിൽ വിലക്കുറവിൽ ലഭ്യമാണ്. പാനൂർ നഗരസഭ, പന്ന്യന്നൂർ, മൊകേരി, കന്നോത്ത്പറമ്പ്, തൃപ്പങ്ങോട്ടൂർ, ചൊക്ലി പഞ്ചായത്തുകളിലെ സി.ഡി.എസുകൾ സഹകരിച്ചാണ് മേള നടക്കുന്നത്. പാനൂർ നഗരസഭ എ.ഡി.എസ് വൈസ് ചെയർപേഴ്സൻ ബീന ഉദ്ഘാടനം ചെയ്തു. ഗ്രാമീൺ ബാങ്ക് ചീഫ് മാനേജർ ദിപിൻ കുമാർ മുഖ്യാതിഥിയായി. പാനൂർ ബ്രാഞ്ച് മാനേജർ വി. സനോജ് അധ്യക്ഷത വഹിച്ചു. സി.ഡി.എസ് മെമ്പർ സെക്രട്ടറി കെ. സജിന, എൻ.എം ഡാലിമോൾ, വി. സനോജ്, എം.വി മഞ്ജുഷ തുടങ്ങിയവർ സംസാരിച്ചു. ഗ്രാമീൺ ബാങ്ക് ചമ്പാട് ബ്രാഞ്ച് മാനേജർ എൻ.പി തുഷാര സ്വാഗതവും മൊകേരി ബ്രാഞ്ച് മാനേജർ എ.ബി ശ്രീജിത്ത് നന്ദിയും പറഞ്ഞു. മേള ഇന്ന് സമാപിക്കും.