പിന്നാക്ക വിഭാഗ കമ്മീഷൻ സിറ്റിംഗ്
Tuesday 17 March 2026 1:55 AM IST
തിരുവനന്തപുരം: സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ 18ന് രാവിലെ 11ന് വെള്ളയമ്പലം അയ്യങ്കാളി ഭവനിലുള്ള കമ്മീഷന്റെ കോർട്ട് ഹാളിൽ സിറ്റിംഗ് നടത്തും.വീരശൈവ എന്ന വിഭാഗത്തിന് ആനുകൂല്യങ്ങൾ നിഷേധിക്കുന്നതായി ചൂണ്ടിക്കാട്ടിയുള്ള പരാതി,കോനാർ വിഭാഗത്തെ സംസ്ഥാന ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം തുടങ്ങിയ സിറ്റിംഗിൽ പരിഗണിക്കും.കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ജി.ശശിധരൻ,മെമ്പർ ഡോ.ബെന്നറ്റ് സൈലം.പി,കമ്മീഷൻ മെമ്പർ സെക്രട്ടറി എന്നിവർ പങ്കെടുക്കും.