'ഗോ ഗ്രീൻ' ക്യാമ്പയിൻ

Tuesday 17 March 2026 1:54 AM IST

തിരുവനന്തപുരം: റെയിൽവൺ മൊബൈൽ ആപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരം റെയിൽവേ ഡിവിഷന്റെ നേതൃത്വത്തിൽ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ 'ഗോ ഗ്രീൻ' ക്യാമ്പെയിൻ സംഘടിപ്പിച്ചു. ഗായകൻ കെ.എസ്.ഹരിശങ്കർ മുഖ്യാതിഥിയായി. ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർ സുനിൽ കുമാർ,അസിസ്റ്റന്റ് കൊമേഴ്സ്യൽ മാനേജർ എ.മീനാമ്പാൾ,സ്റ്റേഷൻ മാനേജർ (ഓപ്പറേറ്റിംഗ്) ഡി.മണിലാൽ എന്നിവർ പങ്കെടുത്തു. റെയിൽവേ അവതരിപ്പിച്ച ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് റെയിൽവൺ ആപ്പ്.