'ഡോണർ കാർഡുള്ളവർക്ക് സൗജന്യ ചികിത്സ ഉറപ്പുവരുത്തണം'
നെല്ലായി: മരണാനന്തരം ശരീര - അവയവദാനത്തിന് രജിസ്റ്റർ ചെയ്ത ഡോണർ കാർഡുള്ളവർക്ക് ആശുപത്രികളിൽ സൗജന്യ ചികിത്സ ഉറപ്പുവരുത്തണമെന്ന് മരണാനന്തര ശരീര - അവയവ ദാതാക്കളുടെയും പ്രവർത്തകരുടെയും 12ാമത് സംസ്ഥാനതല സംഗമം ആവശ്യപ്പെട്ടു. എ.ടി കോവൂർ ട്രസ്റ്റിന്റെയും കേരളയുക്തിവാദിസംഘത്തിന്റെയും ആഭിമുഖ്യത്തിൽ വടക്കേടത്ത് മാധവ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമം സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. ധർമ്മരാജ് അടാട്ട് ഉദ്ഘാടനം ചെയ്തു. അഡ്വ. സി. ലൂസി കളപ്പുര മുഖ്യാതിഥിയായി. കേരള യുക്തിവാദിസംഘം സംസ്ഥാന പ്രസിഡന്റ് ഇരിങ്ങൽ കൃഷ്ണൻ അദ്ധ്യക്ഷനായി. കോവൂർ ട്രസ്റ്റ് സെക്രട്ടറി ധനുവച്ചപുരം സുകുമാരൻ ആമുഖപ്രഭാഷണം നടത്തി.
ശരീരദാനം നടത്തിയവരുടെ കുടുംബങ്ങളെ ജില്ലാ പഞ്ചായത്ത് അംഗം അമ്പിളി വേണു ആദരിച്ചു. സംസ്ഥാന കോഓർഡിനേറ്റർ ടി.കെ.ശക്തീധരൻ അനുസ്മരണപ്രഭാഷണം നടത്തി. തൃശൂർ ഗവ. മെഡിക്കൽ കോളേജ് അനാട്ടമി വിഭാഗം മേധാവി ഡോ. കെ.കെ.ഉഷ വിതരണം ഡോണർ കാർഡുകൾ ചെയ്തു. മുൻ ബാർ കൗൺസിൽ ചെയർമാൻ അഡ്വ. കെ.എൻ.അനിൽകുമാർ രജിസ്റ്റർ ചെയ്യാനുള്ളവരുടെ സമ്മതപത്രം സ്വീകരിച്ചു. സി.ചന്ദ്രബാബു, എ.രാജീവ്, കെ.രാജേഷ്, കെ.കെ.രാജൻ, അജിത രമേശൻ, കെ.എസ്.ജോൺസൺ, കെ. സുധാകരൻ, കെ.എ.തോമസ്, പി.കെ.കിട്ടൻ, രാജൻ നെല്ലായി, എം.എ.അരവിന്ദാക്ഷൻ, കെ.എ.വേലായുധൻ, എ.ആർ.സതീഷ് എന്നിവർ പ്രസംഗിച്ചു.