ശിലാസ്ഥാപനം നടത്തി
Monday 16 March 2026 11:56 PM IST
ആലപ്പുഴ: രജിസ്ട്രേഡ് വാഹന പൊളിക്കൽ കേന്ദ്രത്തിന് (രജിസ്ട്രേഡ് വെഹിക്കിൾ സ്ക്രാപ്പിംഗ് ഫെസിലിറ്റി -ആർ.വി.എസ്.എഫ്) ചേർത്തലയിൽ തുടക്കമാകുന്നു. സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡ് (സിൽക്ക്), മോട്ടോർ വാഹന വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ആർ.വി.എസ്.എഫ് സൗത്ത് സോൺ പദ്ധതിയുടെ ശിലാസ്ഥാപനം ചേർത്തല സിൽക്ക് ഓഫീസിൽ നടന്ന ചടങ്ങിൽ സിൽക്ക് ചെയർമാൻ അഡ്വ. മുഹമ്മദ് ഇക്ബാൽ നിർവഹിച്ചു.
ചടങ്ങിൽ സിൽക്ക് എം.ഡി ഡോ. എസ്.ബിജു അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എസ്.രാധാകൃഷ്ണൻ, മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ സരള തുടങ്ങിയവർ പങ്കെടുത്തു.